ദുബായ് : യു.എ.ഇ.യിൽ മൂന്നുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 2,511 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 795 പേരാണ് രോഗമുക്തരായത്. പുതുതായി നടത്തിയ 2,92,415 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയരോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 7,90,698 പേർക്ക് യു.എ.ഇ.യിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,54,688 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,177 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. നിലവിൽ രാജ്യത്ത് 33,833 പേരാണ് ചികിത്സയിലുള്ളത്.

ഒമാനിൽ 609 പേർക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 91 പേർ കൂടി രോഗമുക്തരായി. പുതിയതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 3,08,870 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 3,01,174 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,119 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ 97.5 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്.

ഖത്തറിൽ രണ്ടുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. പ്രതിദിനം പോസിറ്റീവ് സംഖ്യ 4000 കടന്നു. 828 പേർകൂടി സുഖംപ്രാപിച്ചു. ആകെ രോഗികൾ 28,470 ആണ്. ആകെ മരണം 621.