അബുദാബി : വാഹനത്തിന്റെ റസിഡൻസ് പാർക്കിങ് പെർമിറ്റ് സേവനങ്ങൾ ഡർബ് ആപ്പ് വഴി ലഭ്യമാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി സമഗ്ര ഗതാഗതകേന്ദ്രം അറിയിച്ചു. ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

രേഖകൾ അപ്‌ലോഡ് ചെയ്യാതെതന്നെ പുതിയ പാർക്കിങ് പെർമിറ്റ് എടുക്കാനും കാലാവധി കഴിഞ്ഞതും കഴിയാറായതും പുതുക്കാനും ഡർബ് ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും കഴിയുമെന്നതാണ് പ്രത്യേകത. മവാഖിഫ് ഫീസ് അടയ്ക്കൽ, നിലവിലെ പെർമിറ്റിലുള്ള വിവരങ്ങൾ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ എന്നിവയും എളുപ്പത്തിൽ ഇതിലൂടെ നടത്താനാകും. മറ്റ് പിഴയടവുകളൊന്നും ബാക്കിയില്ലെങ്കിൽ അപേക്ഷ സമർപ്പിച്ച് സർവീസ് ഫീസ് അടച്ചയുടൻ പെർമിറ്റ് ലഭിക്കും.

വ്യക്തികളുടെയും കമ്പനികളുടെയും പേരിലുള്ള വാഹനങ്ങളുടെ മവാഖിഫ് പിഴകളെക്കുറിച്ച് എളുപ്പം മനസ്സിലാക്കാൻ സംവിധാനത്തിലൂടെ കഴിയും.