അബുദാബി : സൗജന്യ കോവിഡ് പരിശോധനയ്ക്ക് 24 മണിക്കൂറും അവസരമൊരുക്കി അബുദാബി. മുസഫ വ്യവസായ മേഖലയിലെ 12, 32 എന്നിവിടങ്ങളിലെ തമൂഹ് ഹെൽത്ത് കെയർ ടെന്റുകളിലാണ് പരിശോധനയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്.

ഓരോ ടെന്റിലും എടുക്കുന്ന സാംപിൾ ലാബിലേക്ക് അയക്കുന്നത് ആറുതവണകളാക്കി വർധിപ്പിച്ചു. ഇതോടെ തിരക്ക് കുറയുന്നതിനൊപ്പം ഫലം വേഗത്തിൽ ലഭിക്കുകയും ചെയ്യും.

രാജ്യത്ത് ഈ മാസം മുതൽ കോവിഡ് നിയന്ത്രണം കർശനമാക്കിയതോടെ സർക്കാർ ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു.