ദുബായ് : ഹിന്ദി ഭാഷയുടെ ആഗോള പ്രചാരണാർഥം എക്സ്‌പോ 2020 ഇന്ത്യൻ പവിലിയനിൽ തിങ്കളാഴ്ച വിശ്വഹിന്ദി ദിനാചരണം നടന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലും (ഐ.ബി.പി.സി.) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദുബായിലെ ഇന്ത്യൻ സമൂഹം ഭാഗമായ സാംസ്കാരിക പരിപാടികളും ഹിന്ദി കവിതാലാപനവും നടന്നു.

സുരിനാം പവിലിയനിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കമ്മിഷണർ ജനറൽ അംരീഷ് മാംകോയ്, വിസ കോൺസുലാർ സർവീസ് കോൺസൽ ഉത്തം ചന്ദ്, ഉറുദു കവി ഡോ. സുബൈർ ഫാറൂഖ് എന്നിവർ സംബന്ധിച്ചു.