ശബരിമല : ഇത്തവണ സന്നിധാനത്ത് അനൗൺസ്‌മെന്റിന്റെ സ്വഭാവവും മാറി. സാധാരണ കൂട്ടംതെറ്റിയവരെ തിരിച്ചെത്തിക്കാൻ സഹായിക്കാനും, വിലപിടിപ്പുള്ള വസ്തുക്കൾ കളഞ്ഞുപോയതിനെപ്പറ്റിയും, വസ്തുക്കൾ കളഞ്ഞുകിട്ടിയതിനെ പറ്റിയുമെല്ലാമാണ് അനൗൺസ്‌മെന്റ് മുഴങ്ങാറ്.
എന്നാൽ ഇത്തവണ മുഖാവരണം ധരിക്കേണ്ടത് ഓർമിപ്പിച്ചും, സാമൂഹിക അകലംപാലിച്ച് അയ്യപ്പദർശനം നടത്തേണ്ടതിനെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുന്നതു സംബന്ധിച്ചുമെല്ലാമാണ് സന്നിധാനത്ത് അനൗൺസ്‌മെന്റ് മുഴങ്ങുന്നത്.