ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ആസ്ഥാനം ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച സന്ദർശിച്ചു. എല്ലാ മേഖലകളിലും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ. പ്രവർത്തനങ്ങളും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങളും ശൈഖ് മക്തൂം അവലോകനം ചെയ്തു.
ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്മാർട്ട് ട്രാൻസ്‌ഫോർമേഷൻ പദ്ധതികൾ അദ്ദേഹത്തിന് വിശദീകരിച്ചു.