ദുബായ് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് സ്ഥാപകദിനം ദുബായ് ഇൻകാസ് പ്രവർത്തകർ ആഘോഷിച്ചു. മലപ്പുറം ജില്ലാ ഇൻകാസ് കമ്മിറ്റി ദുബായ് ലത്തീഫ ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന പ്രമേയം അനുസ്മരണ സമ്മേളനത്തിൽ അവതരിപ്പിച്ചു. ചടങ്ങ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നദീർ കാപ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബഷീർ നരണിപ്പുഴ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമാരായ എൻ.പി. രാമചന്ദ്രൻ, ജേക്കബ് പത്തനാപുരം, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ഹാഷിക് തൈക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. നൗഫൽ സൂപ്പി സ്വാഗതവും പ്രജീഷ് വിളയിൽ നന്ദിയും പറഞ്ഞു.