അജ്മാൻ : പരിസ്ഥിതിനിയമ ലംഘനങ്ങൾ നടത്തിയ 587 സ്ഥാപനങ്ങൾക്ക് അജ്മാൻ മുനിസിപ്പാലിറ്റി പിഴ ചുമത്തി. അധികൃതർ നടത്തിയ 2267 പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനായാണ് പരിശോധന ഊർജിതമാക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ അൽ നുഐമി പറഞ്ഞു.