അബുദാബി : പൊതുഫണ്ട് ദുരുപയോഗം ചെയ്താൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് യു. എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം നിയമവകുപ്പ് വിശദമാക്കിയത്. പൊതുഫണ്ട് ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്താൽ 10,000 ദിർഹം പിഴയും തടവും ശിക്ഷയായി ചുമത്തും.
ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും വകുപ്പ് വ്യക്തമാക്കി.