കുവൈത്ത് സിറ്റി : കുവൈത്തിൽ ജനുവരി രണ്ടിന് വിമാനത്താവളം തുറന്നതിനുശേഷം ആകെ 556 വിമാനസർവീസുകൾ നടത്തിയതായി ഡി.ജി.സി.എ. അധികൃതർ അറിയിച്ചു. കോവിഡ് സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളം അടച്ചിട്ടത്.
ജനുവരി രണ്ടുമുതൽ ഒമ്പതുവരെയുള്ള വിമാനസർവീസുകളിൽ 254 വിമാനങ്ങൾ കുവൈത്തിൽനിന്ന് പുറത്തേക്കും 272 വിമാനങ്ങൾ വിദേശത്തുനിന്ന് കുവൈത്തിലേക്കും സർവീസ് നടത്തി.