ദുബായ് : ലാസ്റ്റ് എക്സിറ്റിന് പിന്നിലുള്ള അൽ ഖുദ്ര സൈക്ലിങ് ട്രാക്ക് താത്‌കാലികമായി അടക്കുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ സലാം സൈക്ലിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നതുകൊണ്ടാണ് അടച്ചിടുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ഏഴ് മണിമുതൽ വൈകീട്ട് ആറ്് വരെയാണ് അടച്ചിടുക.