റിയാദ് : സന്ദർശക, വിനോദസഞ്ചാര വിസകളിലുള്ളവർക്കും ഉംറ അനുഷ്ഠിക്കാൻ അനുമതി. രാജ്യത്തെത്തിയാൽ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉംറ തീർഥാടനത്തിന് അനുമതി നൽകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവർ ഇത്മർന, തവക്കൽനാ ആപ്പുകളിലൂടെ വേണം പെർമിറ്റുകൾക്ക് അപേക്ഷിക്കാനെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചതായും ഏജൻസി റിപ്പോർട്ടിലുണ്ട്.

വാക്സിനേഷൻ നില, ആരോഗ്യസ്ഥിതി എന്നിവ തവക്കൽനാ ആപ്പിൽ നൽകണം. ഇത്മർന ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം. കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പെർമിറ്റ് അനുവദിക്കുക. അതേസമയം പ്രതിദിനം ഉംറ തീർഥാടനത്തിന് എത്താവുന്നവരുടെ എണ്ണം വ്യാഴാഴ്ച മുതൽ 70,000 ആക്കി ഉയർത്തിയിട്ടുണ്ട്.