ദുബായ് : യു.എ.ഇ. യിൽ 744 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 961 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് രോഗം ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. പുതിയതായി നടത്തിയ 2,86,878 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,27,541 പേർക്ക് യു.എ.ഇ. യിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,18,218 പേർ രോഗമുക്തരാവുകയും 2,060 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 7,263 രോഗികളാണ് രാജ്യത്തുള്ളത്.

ഖത്തറിൽ 126 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 187 പേർ രോഗമുക്തി നേടി. 2033 പേരാണ് നിലവിൽ കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 2,34,362 പേരിൽ 2,31,725 പേരും രോഗമുക്തി നേടി. ആകെ മരണം 604 ആണ്.