ദുബായ് : യു.എ. ഇ. നിർമിത ഹയാത് വാക്സ് വാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്നാം. അബുദാബിയിലെ ജി 42, സിനോഫാം എന്നിവ സംയുക്തമായി വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് ഹയാത് വാക്സ് വാക്സിൻ. ഹയാത് എന്ന വാക്കിന് അറബിയിൽ ജീവൻ എന്നാണ് അർഥം.

കിസാഡിലെ പുതിയ വാക്സിൻ പ്ലാന്റ് ഈ വർഷം പ്രവർത്തനക്ഷമമായി. പ്രതിവർഷം 200 ദശലക്ഷം വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിലുണ്ട്. നേരത്തേ ഹയാത് വാക്സിൻ യു.എ.ഇ. ഫിലിപ്പീൻസിലേക്ക് കയറ്റിയയച്ചിരുന്നു. വാക്സിന്റെ 1,00,000 ഡോസുകളാണ് കയറ്റിയയച്ചത്.