ദുബായ് : ഏഴു മാസത്തിനിടെ ദുബായിൽ എത്തിയത് 28.5 ലക്ഷം പേർ. ദുബായ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് ഡിപാർട്ട്മെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജനുവരി മുതൽ ജൂലായ് വരെയുള്ള കണക്കാണിത്. യു.എ.ഇ. സുവർണ ജൂബിലി, ദുബായ് എക്സ്പോ 2020 എന്നിവ സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ കാരണമായെന്നാണ് റിപ്പോർട്ട്. ദുബായിലെ ഹോട്ടലുകളിൽ ഏഴ് മാസവും 61 ശതമാനം ശേഷിയിലായിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വിപണികളും ബിസിനസ് സ്ഥാപനങ്ങളും വീണ്ടും തുറന്നു നൽകിയ ആഗോളതലത്തിലുള്ള നഗരങ്ങളിലൊന്നാണ് ദുബായ്. കോവിഡ് വാക്സിനേഷൻ നിരക്കിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ മുൻപന്തിയിലുള്ള രാജ്യവും യു.എ.ഇ.യാണ്.