ഷാർജ : നിശ്ചയദാർഢ്യമുള്ള കുട്ടികളുടെ സ്കൂളായ ഷാർജ അൽ ഇബ്തിസാമ രണ്ടാം വാർഷികം ആഘോഷിച്ചു.

സ്കൂളിലെ വിദ്യാർഥി കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ ആഘോഷം ഉദ്‌ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബാബു വർഗീസ്, അഹമ്മദ് ഷിബിലി, പ്രദീഷ് ചിതറ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജയനാരായണൻ നന്ദി പറഞ്ഞു.