ദുബായ് : യു.എ.ഇ.യിലെ തൊഴിലാളികൾക്ക് എക്സ്‌പോ നഗരിയിൽ പ്രവേശിക്കാൻ ഒരു ദിർഹത്തിന്റെ ടിക്കറ്റ്. 3,50,000 തൊഴിലാളികളെ എക്‌സ്‌പോ വേദിയിൽ കാഴ്ചകൾ കാണുന്നതിനായി എത്തിക്കുന്നതിനുള്ള അണിയറ ഒരുക്കങ്ങളാണ് നടക്കുന്നത്. എക്സ്‌പോ നഗരിയുടെ നിർമാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്കും അല്ലാത്തവർക്കുമായി ഹയാക്കും എന്ന പദ്ധതിയാണ് എക്സ്‌പോ സംഘാടകർ ഒരുക്കുന്നത്. ഒരു ദിർഹം നിരക്കിൽ ടിക്കറ്റ് നൽകിയാകും പ്രവേശനം അനുവദിക്കുക. നിർമാണ ക്കമ്പനികളുടെ സഹായത്തോടെ തൊഴിലാളികളെ സംഘമായി കൊണ്ടുവന്നു എക്സ്‌പോ നഗരിയിൽ സന്ദർശനം നടത്തുന്നതിനാണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്. 3,50,000 തൊഴിലാളികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. തൊഴിലാളികളുടെ സേവനത്തിന് നന്ദി അറിയിക്കുന്നതിനുള്ള മാർഗമായാണ് ഹയാക്കും എന്ന പദ്ധതി നടപ്പാക്കുന്നത്.