ദുബായ് : സാന്ത്വനം ദുബായ് 2021-23 വർഷത്തേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. തങ്കച്ചൻ സാമുവൽ (ചെയ.), ബൈജു ബേബി (ജന. സെക്ര.), ജയൻ ജോയ് (ഖജാ.), അനിൽ മാത്യു (വൈസ് ചെയ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. 21 അംഗ സമിതിയും ചുമതലയേറ്റു.

2013-ൽ സ്ഥാപിതമായ സാന്ത്വനം ദുബായ് ഒട്ടേറെ സാമൂഹിക സാംസ്കാരിക പദ്ധതികളാണ് നടപ്പാക്കുന്നത്.