അബുദാബി : ടീം അബുദാബിൻസ് സൗഹൃദ കൂട്ടായ്മയുടെ ജേഴ്‌സി സലീം ചിറക്കൽ, ഫരീദ് എം.കെ. എന്നിവർ ചേർന്ന് പ്രകാശനംചെയ്തു. ശാത്തർ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടി അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉദ്ഘാടനംചെയ്തു. ഫൈസൽ ഫാറൂഖ് അധ്യക്ഷതവഹിച്ചു. അജ്മൽ ഖാൻ, മഷൂദ്, മുനവിർ (മുന്ന), ജിമ്മി, റഹീം, റാസി, ഉമ്മർ, സുഫൈൽ, ഫസൽ, ആഷിഫ്, ശഹബാസ്, ഹംസ എന്നിവരും പങ്കെടുത്തു. ജാഫർ റബീഹ് സ്വാഗതവും നജാഫ് മൊഗ്രാൽ നന്ദിയും പറഞ്ഞു.