ദുബായ് : യു.എ.ഇ.യിൽ പ്രതിദിന കോവിഡ് കേസുകൾ 111 ആയി. ഞായറാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 191 പേർ രോഗമുക്തി നേടിയതായി യു.എ.ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

7,37,766 പേർക്കാണ് യു.എ.ഇ.യിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,31,113 പേർ രോഗമുക്തി നേടി. 2,113 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,540 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പുതുതായി 300,887 കോവിഡ് പരിശോധനകളാണ് നടത്തിയത്.

0.2 ശതമാനമാണ് യു.എ.ഇ.യിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യു.എ.ഇ.യിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 25,314 കോവിഡ് ഡോസുകൾ കൂടി വിതരണം ചെയ്തതോടെ ആകെ വിതരണം ചെയ്ത കോവിഡ് വാക്സിൻ ഡോസുകൾ 20,475,211 ആയി.