ദുബായ് : അൽ ആദിലിന്റെ പുതിയ ശാഖ ജുമൈറ വില്ലേജ് സർക്കിളിലെ ലാ റിവിയേറ അപ്പാർട്ട്‌മെന്റിൽ പ്രവർത്തനമാരംഭിച്ചു.

അൽ ആദിലിന്റെ 50-മത് ശാഖയാണിതെന്ന് ചെയർമാനും എം.ഡി.യുമായ ഡോ. ധനഞ്ജയ് ദത്താർ പറഞ്ഞു. യു.എ.ഇ.യുടെ സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി അൽ ആദിലിന്റെ 50-മത് ശാഖ തുറക്കാനായതിൽ ഏറെ അഭിമാനമുണ്ട്. രാഷ്ട്രവികസനത്തിന്റെ സുവർണജൂബിലിയിൽ ദീർഘദർശികളായ ഭരണാധികാരികളെ അനുമോദിക്കുന്നു.

വ്യവസായ സമൂഹത്തിന് ഈ രാഷ്ട്രവും ഭരണാധികാരികളും നൽകുന്ന പിന്തുണ വിലപ്പെട്ടതാണ്. പുതിയശാഖ ഈ രാഷ്ട്രം നൽകുന്ന ആത്മവിശ്വാസത്തിന്റെകൂടി തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനത്തിന്റെ ഭാഗമായി 150 ഭക്ഷ്യ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇളവേർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 25 വരെ ഇത് ലഭ്യമാണ്.