ദുബായ് : ഓൾ ഇന്ത്യ എൻജിനിയറിങ് / ആർക്കിടെക്ചർ എൻജിനിയറിങ് എൻട്രൻസ് എക്സാം ജെ.ഇ.ഇ. പരീക്ഷയിൽ ഉന്നതവിജയം നേടി മലയാളി പ്രവാസി വിദ്യാർഥിനി. 99.73 ശതമാനം മാർക്ക് നേടിയാണ് ദുബായ് ഡൽഹി പ്രൈവറ്റ് സ്കൂളിലെ മെഹ്‌റിൻ ഫാത്തിമ വിജയിച്ചത്. പാലക്കാട് തൃത്താല സ്വദേശി വി.എം. കരീമിന്റെയും ഷമീനയുടെയും മകളാണ്.