തിരുവനന്തപുരം : സംസ്ഥാനം ലോക്ഡൗണിലാണെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിൽ ആശങ്കവേണ്ടാ. ലോക്ഡൗണിന് മുന്നത്തെപ്പോലെ അതിർത്തികടന്ന് അരിയും പച്ചക്കറിയും അടക്കമുള്ള അവശ്യസാധനങ്ങൾ എത്തുന്നുണ്ട്. അടച്ചുപൂട്ടൽ ചരക്കുനീക്കത്തെ തെല്ലും ബാധിച്ചിട്ടില്ലെന്ന് മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾ റൂമിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ശരാശരി 2200-2400 ലോറികളാണ് സംസ്ഥാനത്തേക്ക്‌ എത്തുന്നത്. ഇതിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച 1746 ലോറികൾ എത്തി. ഇതിൽ 233 ലോറികളിലായി 2329 ടൺ അരിയും, 409 ടൺ ഗോതമ്പുമായിരുന്നു. 1800 ടൺ പച്ചക്കറിയും 4.75 ലക്ഷം ലിറ്റർ പാലും ദിവസവും വരുന്നുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ജി.പി.എസ്. സംവിധാനത്തിലൂടെ ലോറികളുടെ നീക്കം നിരീക്ഷിക്കുന്നുണ്ട്. ചരക്കിറക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറും. ഒാരോ മൊത്തവിതരണക്കാർക്കും എത്തുന്ന സ്റ്റോക്ക് വിവരം ഇതിലൂടെ ലഭിക്കുന്നുണ്ട്. ലോക്ഡൗൺ ചരക്കുനീക്കത്തെ ബാധിച്ചില്ല