ദുബായ് : യു.എ.ഇ.യിൽ ആതുരസേവനരംഗത്ത് സജീവപ്രവർത്തകനായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് യു.എ.ഇ. ഇൻകാസ് യൂത്ത് വിങ് വിവിധ എമിറേറ്റുകളിലായി വെള്ളിയാഴ്ച മെഗാരക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി ഒമ്പത് വരെ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ ക്യാമ്പ് നടക്കും.

അബുദാബി സഫീർ മാളിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെയായിരിക്കും ക്യാമ്പ്. ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസെർച്ച് സെന്റർ, റാസൽഖൈമ റാക്ക് മാൾ എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെയും രക്തദാന ക്യാമ്പ് നടക്കും. വിവരങ്ങൾക്ക് 055 201 0373.