ഫുജൈറ : മസാഫി പ്രദേശത്തെ ഫ്രൈഡേ മാർക്കറ്റിൽ തീപ്പിടിത്തമുണ്ടായി. വ്യാഴാഴ്ച പുലർച്ചെ 1.50-നായിരുന്നു തീപ്പിടിത്തം. ആളപായമില്ല. മാർക്കറ്റിലെ കടകളിലൊന്ന് പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. ചെടികൾ, മൺപാത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടയിലാണ് തീപ്പിടിത്തമുണ്ടായത്.

പുലർച്ചെ ഓപ്പറേഷൻ റൂമിൽ വിവരം ലഭിച്ചതായും ഉടൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തിയതായും ഫുജൈറ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി ഒബെയ്ദ് അൽ തുനൈജി പറഞ്ഞു. കൃത്യസമയത്തുള്ള പ്രവർത്തനം തീ മറ്റ് കടകളിലേക്ക് പടരാതിരിക്കാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.