ദുബായ് : നവീകരിച്ച എമിറേറ്റ്‌സ് ഐ.ഡി. കാർഡിന്റെ ആദ്യഘട്ടവിതരണം തുടങ്ങിയതായി യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.) അറിയിച്ചു.

സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള പുത്തൻരീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണിത്. പുതുക്കിയ എമിറേറ്റ്‌സ് ഐ.ഡി. കാർഡിന് അപേക്ഷിച്ചവർക്ക് അവ കൈയിലെത്തുന്നതുവരെ ഐ.ഡി.യുടെ ഡിജിറ്റൽപതിപ്പ് ഉപയോഗിക്കാമെന്നും ഐ.സി.എ. അറിയിപ്പിലുണ്ട്.

ഇനിമുതൽ എമിറേറ്റ്‌സ് ഐ.ഡി.യുടെ പ്രിന്റ് കാർഡ് ഉപയോഗിക്കാവുന്ന എല്ലാമേഖലകളിലും ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാം. ഐ.സി.എ. യു.എ.ഇ. സ്മാർട്ട് എന്ന ആപ്പിലൂടെ എമിറേറ്റ്‌സ് ഐ.ഡി.യുടെ ഇലക്‌ട്രോണിക് പതിപ്പ് ലഭ്യമാകും.

ക്യു ആർ കോഡ് സ്കാനിങ് സാങ്കേതികവിദ്യയിലൂടെയും ഇലക്‌ട്രോണിക് പതിപ്പ് ഉപയോഗിക്കാം.