റാസൽഖൈമ : കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരൻ സ്ഥാനമേറ്റതിൽ റാസൽഖൈമ ഇൻകാസ് കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. എല്ലാ പിന്തുണയും ആശംസയും നേരുന്നതായി ഇൻകാസ് റാസൽഖൈമ പ്രസിഡന്റ് എസ്.എ. സലീം, ആക്ടിങ് പ്രസിഡന്റ് നാസർ അൽ ദനാ എന്നിവർ പറഞ്ഞു. അനസ് മാന്തടം, സീനിയർ വൈസ് പ്രസിഡന്റ്‌ ആരിഫ് കുറ്റ്യാടി, അജി സക്കരിയ, ജിൽജൊ ചാണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.