ഷാർജ : ഇന്ത്യാ ഇന്റർനാഷണൽ സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥി ഷാർജയിൽ കാറിടിച്ച് മരിച്ചു.

മുംബൈ സ്വദേശിയായ ഖാസി സമീർ അബ്ദുലിന്റെ മകനാണ്. നാഷണൽ പെയിന്റിനടുത്തെ താമസയിടത്തിനുസമീപം ബുധനാഴ്ചയായിരുന്നു അപകടം. ഫ്ളാറ്റിനുതാഴെയുള്ള കടയിലേക്ക് പോകുമ്പോൾ സ്വദേശി ഓടിച്ച വാഹനമിടിച്ചായിരുന്നു അപകടം.

കുട്ടിയുടെ മരണത്തിൽ പെയ്‌സ് എജ്യുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിംഹാജി, സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അധ്യാപകർ എന്നിവർ അനുശോചിച്ചു.