ദുബായ് : യു.എ.ഇ.യുടെ കര, നാവിക, വ്യോമസേനകളുടെ സംയുക്ത പരിശീലനം 14 വരെ തുടരുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. യു.എ.ഇ.യുടെ മാരിടൈം തിയേറ്ററിന് പടിഞ്ഞാറുഭാഗത്താണ് പരിശീലനം നടക്കുന്നത്.

സായുധസേനയിലെ പ്രധാന യൂണിറ്റുകളുടെ പോരാട്ടസന്നദ്ധത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനമെന്ന് സംയുക്ത ഓപ്പറേഷൻസ് കമാൻഡർ മേജർ ജനറൽ സാലിഹ് മുഹമ്മദ് ബിൻ മുജ്റെൻ അൽ അമീരി അറിയിച്ചു. 50 വർഷത്തിലേറെയായി സൈനികമേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും അൽഅമീരി പറഞ്ഞു.

ഭാവിയിലെ വെല്ലുവിളികളെ നേരിടാനും പോരാട്ടം ഏകീകരിക്കാനും ലക്ഷ്യമിട്ടാണ് സംയുക്ത പരിശീലനം ആരംഭിച്ചത്. 24 മണിക്കൂർ സേവനം ലഭ്യമാക്കുന്ന ജോയന്റ് എമിറേറ്റ്‌സ് ഷീൽഡ് 50-ന്റെ നേതൃത്വത്തിലാണ് പരിശീലനവും അഭ്യാസ പ്രകടനവും നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.