ദുബായ് : മറീനയിൽ അപൂർവ തിമിംഗിലത്തെ കണ്ടെത്തി. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അപൂർവവും മനോഹരവുമായ തിമിംഗിലത്തിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്.

ബ്രൈഡ്‌സ് വെയ്ൽ എന്നാണ് അദ്ദേഹം വീഡിയോയ്ക്ക്‌ താഴെ കുറിച്ചിരിക്കുന്നത്. സമാനമായ ദൃശ്യങ്ങൾ ദുബായ് ബോട്ടിങ് കമ്പനി ഉടമ ജോണി ഡോഡ്ജ് ഉൾപ്പെടെയുള്ളവരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും വലിയ തിമിംഗലങ്ങളിൽ ഒന്നായാണ് ബ്രൈഡ്‌സ് തിമിംഗിലം അറിയപ്പെടുന്നത്. ഇത് ബലീൽ ഇനത്തിൽപ്പെട്ടതാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അബുദാബിയിൽ ഇത്തരം തിമിംഗിലത്തെ കണ്ടെത്തിയിരുന്നു.