ദുബായ് : പ്രവാസികൾക്ക് ഏർപ്പെടുത്തിയ ക്വാറന്റീൻ നിർത്തലാക്കാനും വോട്ടവകാശം പോലുള്ള പൊതുപ്രശ്നങ്ങളിൽ ഒന്നിച്ചു പോരാടാനും പ്രവാസി ഇന്ത്യ സംഘടിപ്പിച്ച വെബിനാർ ആഹ്വാനം ചെയ്തു.

അബ്ദുല്ല സവാദ് അധ്യക്ഷത വഹിച്ചു. അഡ്വ.വൈ.എ. റഹീം (ഇന്ത്യൻ അസോസിയേഷൻ, ഷാർജ), അഡ്വ. ഹാഷിക് (ഒ.ഐ.സി.സി.), അഡ്വ. സാജിദ് അബൂബക്കർ (കെ.എം.സി.സി. ), സലീം ചിറക്കൽ (അബുദാബി മലയാളം സമാജം), കെ.സി. അബൂബക്കർ(ഖൽബ ഇന്ത്യൻ അസോസിയേഷൻ), എം.സി.എ. നാസർ, ഇ.കെ. ദിനേഷൻ, ലൈസ് എടപ്പാൾ, മസ്ഹർ തുടങ്ങിയവർ പങ്കെടുത്തു. അരുൺ സുന്ദരാജ് സ്വാഗതവും സിറാജുദ്ദീൻ ശമീം നന്ദിയും പറഞ്ഞു.