ദുബായ് : പ്രവർത്തനമികവിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ.) ഐ.എസ്.ഒ. അംഗീകാരം. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു അംഗീകാരം സർക്കാർവകുപ്പിന് ലഭിക്കുന്നതെന്ന് ആർ.ടി.എ. അവകാശപ്പെട്ടു.

യു.എ.ഇ. ഭരണനേതൃത്വം വിഭാവനംചെയ്യുന്ന ആശയങ്ങളാണ് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ തെളിയുന്നത്.

എല്ലാ അന്താരാഷ്ട്രമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭരണസംവിധാനവും പ്രവർത്തന രീതിയുമാണ് ആർ.ടി.എ. പിന്തുടരുന്നതെന്ന് ഇന്റേണൽ ഓഡിറ്റ് ഡയറക്ടർ അബ്ദുല്ല അൽ ജാവി പറഞ്ഞു. അന്താരാഷ്ട്ര കോർപ്പറേറ്റ് ഭരണതത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആർ.ടി.എ. പ്രവർത്തനങ്ങൾ.

ഇതോടൊപ്പംതന്നെ പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കി നിലവാരം ഉയർത്തുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.