ദുബായ് : ജമ്മുകശ്മീരിൽനിന്നുള്ള ഉത്പന്നങ്ങളുടെ വലിയ നിരയൊരുക്കാൻ അൽ ആദിൽ ട്രേഡിങ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളുടെ ശ്രേണിയിലേക്ക് ജമ്മുകശ്മീരിൽ നിന്നുള്ളവയും ധാരാളമായി എത്തിക്കുമെന്ന് അൽ ആദിൽ ചെയർമാനും എം.ഡി. യുമായ ധനഞ്ജയ് ദത്താർ അറിയിച്ചു. യു.എ.ഇ.ക്ക് പുറമെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ ലഭ്യമാക്കും. ഇതിനായി അൽ ആദിലിന്റെ റീട്ടെയിൽ ശാഖകൾ സജ്ജമായതായും അദ്ദേഹം അറിയിച്ചു.

ജമ്മുകശ്മീർ വാണിജ്യ, വ്യവസായ, വ്യോമയാന വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പി. താക്കൂറിന്റെ സന്ദർശനത്തോടനുബന്ധിച്ചാണ് അൽ ആദിൽ പദ്ധതികൾ വിശദീകരിക്കപ്പെട്ടത്. ജമ്മു വാണിജ്യ, വ്യവസായ രംഗങ്ങളിൽ നിന്നുള്ള എല്ലാ സഹകരണവും അദ്ദേഹം വാഗ്ദാനംചെയ്തതായി ധനഞ്ജയ് ദത്താർ പറഞ്ഞു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ ഇതിലൂടെ ലഭ്യമാക്കാൻ കഴിയുമെന്ന് അൽ ആദിൽ ഡയറക്ടർ ഹൃഷികേശ് ദത്താർ വ്യക്തമാക്കി.