ദുബായ് : മെഡിക്കൽ ഇൻഷുറൻസ് ടി.പി.എ. സ്ഥാപനമായ എഫ്.എം.സി. നെറ്റ്‌വർക്ക് യു.എ.ഇ.യുടെ ജനറൽ മാനേജരായി ഡോ. എൽ. സയ്യിദ് മൊവാദ് എൽ തൻതവിയെ നിയമിച്ചു. 2019-ൽ എഫ്.എം.സി.യിൽ സീനിയർ ഇൻഷുറൻസ് റിസ്ക് മാനേജരായി പ്രവർത്തനം തുടങ്ങിയ സയ്യിദ് മൊവാദ് സ്ഥാപനത്തിന്റെ ഉന്നമനത്തിനായി നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനകയറ്റമെന്ന് ഗ്രൂപ്പ് ചെയർമാൻ ഡോ.കെ.പി. ഹുസൈൻ പറഞ്ഞു. ജനറൽ പ്രാക്ടീഷണറായി ഔദ്യോഗികജീവിതം തുടങ്ങിയ സയ്യിദിന് 33 വർഷത്തെ പ്രവർത്തനപരിചയമുണ്ട്. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ബീനാ ഹുസൈൻ ആശംസകൾ അറിയിച്ചു.