ദുബായ് : യു.എ.ഇ.യിൽ തുടർച്ചയായി നാലാം ദിവസവും റെക്കോഡ് കോവിഡ് കേസുകൾ. പുതുതായി 2876 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2454 പേർകൂടി സുഖംപ്രാപിച്ചു. ആറ് പേർകൂടി ചികിത്സയിലിരിക്കെ മരിച്ചു. 1,71,951 പരിശോധനകളിൽനിന്നാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്. ആകെ 2,30,578 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ 2,06,114 പേരും രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 708 ആയി. നിലവിൽ 23,756 രോഗികൾ രാജ്യത്തുണ്ട്.
സൗദിയിൽ 117 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. സൗദി ആരോഗ്യ മന്ത്രാലയം അഞ്ച് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 166 പേർ കോവിഡ് മുക്തരായതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,55,548 ആയി. ആകെ വൈറസ് ബാധിച്ച 3,63,809 പേരിൽ 3,55,548 പേരും രോഗമുക്തി നേടി. നിലവിൽ 1,970 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 309 പേരുടെ നില ഗുരുതരമാണ്. ആകെ മരണം 6291 ആണ്. റിയാദ് 47, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 22 വീതം, അസീർ ആറ്, മദീന അഞ്ച്, വടക്കൻ അതിർത്തി നാല്, തബൂഖ് മൂന്ന്, ഹായിൽ, അൽഖസീം, ജിസാൻ എന്നിവിടങ്ങളിൽ രണ്ടുവീതം, നജ്‌റാൻ, അൽ ജൗഫ് എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് സൗദിയിൽ വിവിധ പ്രവിശ്യകളിൽ പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്.
ഒമാനിൽ 538 പുതിയ കോവിഡ് രോഗികളുണ്ട്. ആകെ രോഗികൾ ഇതോടെ 1,30,608 ആയി. മൂന്ന് പേർകൂടി മരിച്ചതോടെ ആകെ മരണം 1,508 ആയി. 311 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി 1,22,867 ആയി. 94.1 ആണ് കോവിഡ്മുക്തി നിരക്ക്. 56 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 24 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കുവൈത്തിൽ 414 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 1,54,314 ആയി. 279 പേർകൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തി 1,49,007 ആയി. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 943 ആയി. 4364 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 46 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്.