ശബരിമല : സന്നിധാനത്ത്, മകരവിളക്കുകാലത്ത് പതിനെട്ടാംപടിയിൽ നടന്നുവന്ന പടിപൂജ പൂർത്തിയായി. ഡിസംബർ 31-നാണ് പടിപൂജ തുടങ്ങിയത്. ഇനി മകരവിളക്കിനുശേഷം 15-ന് പുനരാരംഭിക്കും. ഭക്തർ വഴിപാടായി നടത്തുന്ന പടിപൂജയ്ക്ക് 75,000 രൂപയാണ് ദേവസ്വത്തിൽ അടയ്ക്കേണ്ടത്. സാധാരണ, തിരക്ക് അനുഭവപ്പെടുന്ന ഈ കാലത്ത് പടിപൂജ നടത്താറില്ല. മാസപൂജാവേളയിലാണ് നടക്കുക. 18 മലകളിലെ ദേവതകളെ ആവാഹിച്ച് 18 മലകളിൽ കുടിയിരുത്തിയെന്നാണ് വിശ്വാസം. ഈ ദേവതകൾക്കും അധിപനായ അയ്യപ്പനുമുള്ള സമർപ്പണമാണ് പടിപൂജ.