ഉമ്മുൽഖുവൈൻ : യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല കോവിഡ് വാക്സിൻ സ്വീകരിച്ചു.
യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായവാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2020 നവംബറിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.
ഏറ്റവും കൂടുതൽ വാക്സിൻനൽകിയ രാജ്യങ്ങളിൽ ഇസ്രയേലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് യു.എ.ഇ. നൂറിൽ 19.55 പേർക്ക് ഇസ്രയേൽ വാക്സിൻ നൽകിയപ്പോൾ യു.എ.ഇ. 9.52 പേർക്കാണ് നൽകുന്നത്. വിതരണം വ്യാപകമാക്കിയതോടെ ഇത് ഇനിയും വർധിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.