ദുബായ് : സൗദി അറേബ്യയിൽ 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 195 പേർ സുഖം പ്രാപിച്ചതായും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ കേസുകളുടെ എണ്ണം 5,45,727 ആയി. ഇതിൽ 5,34,834 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,604 ആണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ്-34, മക്ക-18, കിഴക്കൻ പ്രവിശ്യ-ഒമ്പത്, അൽഖസീം-ഏഴ്, ജീസാൻ-ആറ്, അസീർ-ആറ്, മദീന-അഞ്ച്, അൽജൗഫ്-അഞ്ച്, നജ്‌റാൻ-നാല്, തബൂക്ക്-മൂന്ന്, വടക്കൻ അതിർത്തി മേഖല-മൂന്ന്, ഹായിൽ-രണ്ട്, അൽബാഹ-ഒന്ന് എന്നിങ്ങനെയാണ്.

യു.എ.ഇ.യിൽ 772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,026 പേർ സുഖംപ്രാപിച്ചു. രാജ്യത്ത് നാലുപേർകൂടി മരിച്ചു. പുതിയതായി നടത്തിയ 2,86,017 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,26,797 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,17,257 പേർ രോഗമുക്തരാവുകയും 2,057 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 7,483 രോഗികളാണ് രാജ്യത്തുള്ളത്.