അബുദാബി : മൂടൽമഞ്ഞുള്ള സമയങ്ങളിൽ ഹെവി വാഹനങ്ങളുടെ ഉപയോഗത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പോലീസ്.

ഇതുസംബന്ധിച്ച് ട്രക്കുകൾ, തൊഴിലാളികളുമായി പോകുന്ന വലിയ ബസുകൾ എന്നിവയുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗതാഗത വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയെന്നും പോലീസ് വ്യക്തമാക്കി.