അബുദാബി : ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി ദുബായിയും അബുദാബിയും. ടൈം ഔട്ടിന്റെ സർവേ റിപ്പോർട്ട് പ്രകാരം 37 നഗരങ്ങളുടെ പട്ടികയിൽ യഥാക്രമം 26, 30 സ്ഥാനങ്ങളാണ് ദുബായ്, അബുദാബി നഗരങ്ങൾ നേടിയത്. നഗരപൈതൃകം, സംസ്കാരം, ഭക്ഷണം, ജീവിതനിലവാരം, സാമൂഹികനിലവാരം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

27000 നഗരങ്ങളിൽനിന്നാണ് മികച്ച 37 എണ്ണം തിരഞ്ഞെടുത്തത്. സാൻഫ്രാൻസിസ്‌കോയാണ് പട്ടികയിൽ ഒന്നാമതുള്ളത്. ആംസ്റ്റർഡാം, മാഞ്ചസ്റ്റർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മികച്ച ജീവിതനിലവാരവും സാമൂഹികസുരക്ഷയും നൂതന സംവിധാനങ്ങളുമെല്ലാം യു.എ.ഇ. നഗരങ്ങളുടെ ആകർഷണമായി. മിഡിൽ ഈസ്റ്റിലെ മറ്റൊരുനഗരവും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നത് യു.എ.ഇ. നഗരങ്ങളുടെ നേട്ടത്തിന് മാറ്റുകൂട്ടുന്നു.