ഫുജൈറ : യു.എ.ഇ. ഫെൻസിങ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ 15 മെഡലുകൾ നേടിയ ഫുജൈറ ആയോധനകല ക്ലബ്ബ് വിജയികളെ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി അഭിനന്ദിച്ചു. അൽ റുമൈല പാലസിലായിരുന്നു ചടങ്ങ്.

12 അറബ് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ യു.എ.ഇ. ഫെൻസിങ് ഫെഡറേഷനും തിമ അന്താരാഷ്ട്ര കമ്പനിയും ചേർന്നാണ് സെപ്റ്റംബർ നാലുമുതൽ ആറുവരെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

കായികതാരങ്ങളുടെ കഠിനാധ്വാനം തുടരാനും കായികമികവ് ഉയർത്തി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അദ്ദേഹം ആശംസകൾ നേർന്നു.