ദുബായ് : ഒമാനിലെ നിസ്വ സിറ്റിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സഹപ്രവർത്തകന് കൈത്താങ്ങായി ദുബായ് പോലീസ്. ദുബായിലേക്ക് കൊണ്ടുവരുന്നതിനും ആവശ്യമായ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പോലീസ് സംഘം തന്നെയാണ് മുൻനിരയിലുള്ളത്. ഇതുസംബന്ധിച്ച് ആവശ്യമായ എല്ലാനടപടികളും കൈക്കൊള്ളുന്നതിന് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി, അഡ്മിനിസ്‌ട്രേഷൻ അഫയർ ആക്ടിങ് അസി. ചീഫ് കമാൻഡർ മേജർ ജനറൽ അഹമ്മദ് മുഹമ്മദ് റാഫി എന്നിവരെ ചുമതലപ്പെടുത്തിയതായി ട്രാവൽ ആൻഡ് ട്രീറ്റ്മെന്റ് അഫയർ ഡയറക്ടർ കേണൽ ഡോ.മുഹമ്മദ് അൽ ജനാഹി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും നടക്കുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്ന ഉദ്യോഗസ്ഥർക്ക് പോലീസ് എല്ലാ മെഡിക്കൽസേവനങ്ങളും ലഭ്യമാക്കും.