ഷാർജ : എൻ.ആർ.ഐ. ഫ്രണ്ട്‌സ് ഫോറം ഷാർജ വെള്ളിയാഴ്ച ഓൺലൈൻ ഓണാഘോഷം സംഘടിപ്പിക്കുന്നു.

വൈകീട്ട് ഏഴുമണിമുതൽ നടക്കുന്ന ഓണാഘോഷം കേരള സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

പി.ബി. നൂഹ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. എൻ.ആർ.ഐ. ഫ്രണ്ട്‌സ് ഫോറം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും പായസവിതരണവും ഉണ്ടാകും. സൂം ഐ.ഡി. 4770001997.