ദുബായ് : അഫ്ഗാനിസ്താനിലേക്ക് ഭക്ഷ്യവസ്തുക്കൾ കയറ്റിയയച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റാണ് സഹായം ലഭ്യമാക്കിയത്.

അഫ്ഗാനിസ്താനിലേക്ക് എയർകാർഗോ വഴി അയക്കുന്ന സഹായങ്ങളുടെ ആദ്യഘട്ടമാണിതെന്ന് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് വൈസ് ചെയർമാൻ ഇബ്രാഹിം ബുമൽഹ പറഞ്ഞു.

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വസ്ത്രങ്ങളും കയറ്റിയയച്ചവയിൽ ഉൾപ്പെടും.

15 ടൺ ഉത്പന്നങ്ങളാണ് ഇത്. ഇത്തരത്തിൽ എട്ട് എയർകാർഗോ സഹായം ലഭ്യമാക്കും.