അബുദാബി : യു.എ.ഇ.യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,771 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ടുചെയ്ത വാക്സിൻ ഡോസ് 20,449,897 എണ്ണമായി. മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ വാക്സിനേഷൻ പദ്ധതിയാണ് യു.എ.ഇ. നടപ്പാക്കുന്നത്. 24 മണിക്കൂറിനിടെ 146 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചു. 188 പേർ രോഗമുക്തരായി. രണ്ടുപേർ മരിച്ചു. ആകെ മരണം 2113 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 7,37,655 പേരിൽ 7,30,922 പേർ രോഗമുക്തരായി.

സൗദി അറേബ്യയിൽ 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 41 പേർ രോഗമുക്തരായി. മൂന്നുപേർ മരിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 2224 പേരിൽ 138 പേരുടെ നില ഗുരുതരമാണ്.