ദുബായ് : മുസ്‌ലിം ലീഗ് നേതാക്കളായ വി.കെ. അബ്ദുൽ ഖാദർ മൗലവിയെയും പി.വി. മുഹമ്മദ് അരീക്കോടിനെയും ദുബായ് കെ.എം.സി.സി. നാദാപുരം നിയോജക മണ്ഡലം യോഗം അനുസ്മരിച്ചു.

ദുബായ്‌ കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി ഹസ്സൻ ചാലിൽ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഹമ്മദ്‌ പുന്നക്കൽ മുഖ്യ പ്രഭാഷണം നടത്തി. രണ്ടുപേരുടെയും വിയോഗം പ്രസ്ഥാനത്തിനും മതേതര പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് പുന്നക്കൽ അനുസ്മരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അഷ്റഫ്‌ പറമ്പത്ത്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്‌, മൂസ്സ കൊയമ്പ്രം, എം.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ദീൻ വി.വി.സ്വാഗതവും ട്രഷറർ അബ്ദുല്ല എടച്ചേരി നന്ദിയും പറഞ്ഞു.