ദുബായ് : പലവ്യഞ്ജന സാധനങ്ങളടങ്ങിയ ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെ 1000 ഈദ് ഫുഡ് കിറ്റുകൾ വിതരണം തുടങ്ങി. യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, സുബ്ഹാൻ ബിൻ ശംസുദ്ദീൻ എന്നിവർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ചെമ്മുക്കൻ യാഹു മോൻ അധ്യക്ഷത വഹിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്നവർക്കായി മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് കിറ്റുകൾ എത്തിച്ചു നൽകുന്നത്.

രക്തദാന ക്യാമ്പ്, ഹെൽപ്പ് ഡെസ്ക്, ഭക്ഷണക്കിറ്റ് വിതരണം, ചാർട്ടേഡ് വിമാനങ്ങൾ, ഇഫ്താർ കിറ്റുകൾ തുടങ്ങി കോവിഡിന്റെ തുടക്കകാലം മുതൽ കെ.എം.സി.സി. സേവനരംഗത്തുണ്ട്. ചടങ്ങിൽ ഇസ്മായിൽ അരുകുറ്റി, കെ.പി.എ. സലാം, ഒ.ടി. സലാം, ജലീൽ കൊണ്ടോട്ടി, കരീം കാലൊടി, ഇ.ആർ. അലി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. പി.വി. നാസർ സ്വാഗതവും സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.