കൊച്ചി : വോഡഫോൺ ഐഡിയയുടെ (വി) 4ജി ടെലികോം ശൃംഖലയായ ‘ഗിഗാനെറ്റ്’ തുടർച്ചയായി മൂന്ന് പാദങ്ങളിൽ കേരളത്തിലെ വേഗമേറിയ 4ജി നെറ്റ്‌വർക് എന്ന നേട്ടം സ്വന്തമാക്കി.

2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും മികച്ച 4ജി അനുഭവം വി ‘ഗിഗാനെറ്റ്’ കാഴ്ചവെച്ചതായാണ് ഊക്ക്‌ലയുടെ കണ്ടെത്തൽ.

എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ശരാശരി ഡൗൺലോഡ് വേഗത്തിന്റെ കാര്യത്തിൽ ഗിഗാനെറ്റ് ഏറ്റവും മുന്നിലാണ്.