ദുബായ് : ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ 2020 - 2021 അധ്യയനവർഷം ഉന്നതവിജയം നേടിയ മർകസ് സഹ്‌റ വിദ്യാർഥികളെ ആദരിച്ചു.

സഹ്‌റ കാമ്പസിൽ നടന്ന ചടങ്ങിൽ മർകസ് ഐ.സി.എഫ്. നാഷണൽ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്ഡം കൺവീനർ അബ്ദുൽ അഹദ് ആലപ്പുഴ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മർകസ് സഹ്‌റത്തുൽ ഖുർആൻ ഡയറക്ടർ യഹ്‌യ സഖാഫി അധ്യക്ഷത വഹിച്ചു.