നെടുമ്പാശ്ശേരി : എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. താത്‌കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്. ബുധനാഴ്ച വൈകീട്ട് വി.ജെ. കുര്യൻ, സുഹാസിന് അധികാരം കൈമാറി. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അധികാര കൈമാറ്റം. വി.ജെ. കുര്യന് ജീവനക്കാർ യാത്രയയപ്പും നൽകി.